തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ നിന്നുള്ള ഇയാൾ 28 സെന്‍റ് നല്‍കി 133 ടിക്കറ്റുകളാണ് വാങ്ങിയത്. അദ്ദേഹം വാങ്ങിയ 133 ടിക്കറ്റിനും 7,25,000 ഡോളറാണ് സമ്മാനമായി നേടിയത്.
ലോട്ടറി ടിക്കറ്റുകളുടെ ഫല പ്രഖ്യാപനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അതുവരെ അജ്ഞാതനായ ഒരു മനുഷ്യന്‍റെ തലവര തന്നെ മാറ്റിമറിക്കും. ചൈനയിലെ ഒരു സാധാരണ ബിസിനസ് ചെയ്യുന്ന ഒരു 28 കാരനും മറ്റേതൊരാളെയും പോലെ സമ്പന്നനാകാന്‍ ആഗ്രഹിച്ചു. അതിനായി ഏതൊരാളെയും പോലെ അദ്ദേഹവും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ഒറ്റ രാത്രി കൊണ്ട് തന്‍റെ അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒന്നും രണ്ടുമല്ല, 796 കോടി രൂപ (680 ദശലക്ഷം യുവാൻ). അതും ചൈനയിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക.
ഫെബ്രുവരി ഏഴിന് ഏതാണ്ട് 3,000 രൂപ ചെലവഴിച്ച് യുവാവ് വാങ്ങിയ 133 ലോട്ടറി ടിക്കറ്റുകളില്‍ ഒന്നിനായിരുന്നു ബംമ്പര്‍ സമ്മാനം. ഏറ്റവും രസകരം ഓരോ തവണയും ഏഴ് നമ്പറുകളുള്ള ഒരേ ഗ്രൂപ്പിൽ തന്നെ വാതുവച്ചാണ് അദ്ദേഹം ചൈനയിലെ ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് സമ്മാനം സ്വന്തമാക്കിയതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ നിന്നുള്ള ഇയാൾ ഒരു ടിക്കറ്റിന് 28 സെന്‍റ് വീതം നല്‍കി 133 ടിക്കറ്റുകളാണ് വാങ്ങിയത്. അദ്ദേഹം വാങ്ങിയ 133 ടിക്കറ്റിനും 7,25,000 ഡോളറാണ് (ഏതാണ്ട് ആറ് കോടി രൂപ) സമ്മാനം ലഭിച്ചതെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചൈനയിലെ വ്യക്തിഗത ആദായനികുതി നിയമ നിയമങ്ങൾ അനുസരിച്ച് അയാൾ തന്‍റെ ലോട്ടറി വരുമാനത്തിന്‍റെ അഞ്ചിലൊന്ന് നികുതിയായി അടയ്‌ക്കണം.
യുവാവിന്‍റെ പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇയാള്‍ 2012-ൽ ബീജിംഗിലെ ഒരു മനുഷ്യന്‍ നേടിയ 664 കോടിയുടെ സമ്മാനതുക മറികടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്ക് സമ്മാനം അടിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചെങ്കിലും ആദ്യം വിശ്വസിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പുറഞ്ഞു. 'സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അത് പല തവണ പരിശോധിച്ചു. വലിയ ത്രില്ലില്ലായിരുന്നു ഞാന്‍.' യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനത്തുക കൈപറ്റാന്‍ യുവാവ് ഗുയിഷോ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങിലെത്തി. “മുമ്പ് സമ്മാനം ലഭിച്ച ടിക്കറ്റുകളിൽ അക്കങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്‍റെ ട്രെൻഡ് ഞാൻ ഗവേഷണം ചെയ്തിരുന്നു. അവയിൽ ചിലത് തെരഞ്ഞെടുത്ത് എന്‍റെ ഭാഗ്യ നമ്പറുമായി ചേര്‍ത്ത് ഒരു നമ്പറിലാണ് താന്‍ വാതുവച്ചത്. ഈ കണക്കുകളില്‍ വളരെയേറെക്കാലമായി ഞാന്‍ ലോട്ടറികള്‍ എടുക്കുന്നു. എന്തായാലും ഈ പുതുവത്സരത്തിലെ അവധിക്കാലത്ത് ഈ സന്തോഷവാര്‍ത്ത ഞാന്‍ എന്‍റെ കുടുംബവുമായി പങ്കിടും,' യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ഷിക ശമ്പളം ലക്ഷങ്ങള്‍; യുഎസില്‍ ശവസംസ്കാര ചടങ്ങ് പഠിപ്പിക്കാനും കോഴ്സുകള്‍ !