12 കൊല്ലം മുമ്പ് ഡോക്ടർ പൊണ്ണത്തടിയെന്ന് വിധിയെഴുതി, വയറിൽ 27 കിലോ​ഗ്രാം ട്യൂമർ

By Web Team  |  First Published Nov 7, 2024, 2:13 PM IST

'എൻ്റെ വയർ വലുതായിക്കൊണ്ടിരുന്നു. ഞാൻ ഒരു ഡോക്ടറുടെ അടുത്ത് നിന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് മാറിമാറി യാത്ര ചെയ്യുകയായിരുന്നു.'


ഒരാൾക്ക് വയ്യാതായാൽ‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം രോ​ഗനിർണയം കൃത്യമായി നടത്തുക എന്നതാണ്. എങ്കിൽ മാത്രമേ അതിന് കൃത്യമായ ചികിത്സ നടത്താൻ സാധിക്കൂ. എന്നാൽ, എല്ലായ്പ്പോഴും ഡോക്ടർമാർക്ക് അത് സാധിക്കണം എന്നില്ല. അതുകൊണ്ടാണ് ടെസ്റ്റുകൾ കൃത്യമായി ചെയ്യണം എന്ന് പറയുന്നത്. അതുതന്നെയാണ് തോമസ് ക്രൗട്ട് എന്ന ഈ 59 -കാരന്റെ ജീവിതത്തിലും സംഭവിച്ചത്. ജര്‍മ്മനിക്കാരനായ തോമസ് നോര്‍വേയിലായിരുന്നു താമസം.

12 വർഷങ്ങൾക്ക് മുമ്പാണ് തോമസിന് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തുന്നത്. 2011 -ലാണ് അദ്ദേഹത്തിന് വയറിൽ എന്തോ വളരുന്നത് പോലെയും അസ്വസ്ഥതയും ഒക്കെ തോന്നുന്നത്. ഒരു വർഷത്തിന് ശേഷമാണ് ഡോക്ടറെ കാണുന്നത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് പ്രമേഹവും പൊണ്ണത്തടിയുമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നാണ്. അങ്ങനെ അതിനുള്ള ചില മരുന്നുകളും ചികിത്സയും ഒക്കെ നിർദ്ദേശിച്ചു. 

Latest Videos

undefined

കാൻസർ അദ്ദേഹത്തിന്റെ ഉള്ളിൽ വളരുമ്പോഴും അത് അറിയാതെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഭാരം കുറക്കാനുള്ള വഴി തേടുകയായിരുന്നു തോമസ്. ഒടുവിൽ ശരീരഭാരത്തിന്റെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷനായി സ്കാൻ ചെയ്തപ്പോഴാണ് 27 കിലോഗ്രാം ട്യൂമർ കണ്ടെത്തിയത്.  

“എൻ്റെ വയർ വലുതായിക്കൊണ്ടിരുന്നു. ഞാൻ ഒരു ഡോക്ടറുടെ അടുത്ത് നിന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് മാറിമാറി യാത്ര ചെയ്യുകയായിരുന്നു. 2019 -ൽ എനിക്ക് ഗ്യാസ്ട്രിക് സ്ലീവിന് അനുമതി കിട്ടി. അമിതഭാരത്തെക്കുറിച്ചും പ്രമേഹത്തെക്കുറിച്ചും മാത്രമാണ് ഡോക്ടർമാർ സംസാരിച്ചത്. എനിക്ക് പ്രമേഹത്തിന് ഓസെംപിക് നൽകി, ഗ്യാസ്ട്രിക് സ്ലീവിന് മുമ്പ് എനിക്ക് വർഷങ്ങളോളം പല ഫിറ്റ്നസ് കോഴ്സുകളിലും പങ്കെടുക്കേണ്ടി വന്നു" എന്ന് തോമസ് പറയുന്നു. 

എന്നാൽ, കൈകളിലും കാലുകളിലും ഭാരം കുറഞ്ഞതല്ലാതെ വയറ് ഒട്ടും കുറഞ്ഞില്ല. അതും കഴിഞ്ഞ് ഒരു സിടി സ്കാൻ കൂടി ചെയ്തപ്പോഴാണ് വയറ്റിൽ ട്യൂമർ കണ്ടെത്തുന്നത്. 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഒടുവിൽ ആ ട്യൂമർ നീക്കം ചെയ്തത്. 

ആ സർജറി ഭാ​ഗികമായി മാത്രമേ വിജയിച്ചുള്ളൂ എന്നും കാൻസർ ടിഷ്യൂ ശരീരത്തിന്റെ പല ഭാ​ഗങ്ങളിലേക്കും വ്യാപിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. എല്ലാത്തിനും കാരണമായി അദ്ദേഹം പറയുന്നത് രോ​ഗനിർണയം ഇത്രയേറെ വൈകിയതാണ്.

പണം ലാഭിക്കാൻ കഴിക്കുന്നത് പന്നിത്തീറ്റ, യുവതിക്ക് വിമർശനം, ഇത് അപകടമെന്ന് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!