മൂന്നാം തവണയും അധികാരമേറ്റ ഷി ജിന്‍പിംഗ് തന്‍റെ അധികാരം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായി എതിരാളികളെ ഒത്തുക്കുന്നതിനായി അഴിമതിന ആരോപണം ഉപയോഗിക്കുന്നുവെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നു.
അഴിമതി ഇന്ന് ലേകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏറ്റവും ഒടുവിലായി യുക്രൈനില്‍ നിന്നും വന്ന ഒരു വാര്‍ത്ത റഷ്യയുമായുള്ള യുദ്ധത്തിനിടെ ആയുധം വാങ്ങിയ വകയില്‍ യുക്രൈന്‍ സൈനികോദ്ധ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നതാണ്. യുദ്ധത്തിനിടെയിലും രാജ്യത്തിന് വേണ്ടി ആയുധം വാങ്ങിയ ഇനത്തിലും അഴിമതി നടത്താന്‍ മടിക്കാത്ത സൈനീകോദ്യോഗസ്ഥര്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഇതിനിടെയാണ് ചൈനയില്‍ നിന്നും മറ്റൊരു അഴിമതി അച്ചടക്ക വാര്‍ത്ത എത്തുന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തല അച്ചടക്ക നടപടിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെന്ന് രാജ്യത്തെ ഉന്നത അഴിമതി വിരുദ്ധ സമിതിയുടെ കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് സൌത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ ചുമതലകള്‍ യഥാവിധി ചെയ്യാത്തവരെയും പണവും സമ്മാനങ്ങളും ജനങ്ങളില്‍ നിന്ന് കൈപ്പറ്റിയവരും അച്ചടക്ക നടപടി നേരിട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ചാന്ദ്ര പുതുവത്സരത്തിന് മുമ്പായി നിയമങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എൻഫോഴ്സ്മെന്‍റ് ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ഞായറാഴ്ച പ്രസിദ്ധീകരിച്ച കണക്കുകളില്‍ മുൻ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവ് ഉണ്ടെന്നും റിപ്പോര്‍ടച്ച് ചൂണ്ടിക്കാണിക്കുന്നു. 2022 ഒക്ടോബറിൽ മൂന്നാം തവണയും അധികാരം കൈപ്പിടിയിലൊതുക്കി, ചൈനയുടെ പരമോന്നത നേതാവായി മാറിയ പ്രസിഡന്‍റ് ഷി ജിൻപിംഗ് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലും തന്‍റെ വിശ്വസ്തരെ നിയോഗിച്ച് കഴിഞ്ഞു. മൂന്നാമത്തെ തവണ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഷി ജിന്‍പിംഗ്, രാജ്യത്ത് അഴിമതിക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാരമേറ്റതിന് ശേഷവും തന്‍റെ എതിരാളികളെ ഒത്തുന്നതിന് അദ്ദേഹം 'അഴിമതി ആരോപണം' ഉന്നയിക്കുന്നതായി വിമര്‍ശനങ്ങളും ഇതിനിടെ ഉയര്‍ന്നു.
ഹെല്‍മറ്റ് എടുത്ത് തലയിലോട്ട് വയ്ക്കാന്‍ വരട്ടെ, അതിനുള്ളിലെ ആളെ കണ്ടോ ? ഞെട്ടിപ്പിക്കുന്ന വീഡിയോ
കഴിഞ്ഞ വര്‍ഷം ഭരണത്തിലെ 45 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന്‍ അഴിമതി അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഒപ്പം അധികാരത്തിലെ മുതിര്‍ന്ന വ്യക്തികളില്‍ പലരും അന്വേഷണത്തിന്‍റെ നിഴലിലാണെന്നും സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ക്വിന്‍ ഗാങ്ങിനെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്നും ലി ഷാങ്ഫുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഒപ്പം ചൈനയുടെ ദേശീയ നിയമനിര്‍മ്മാണ സമിതിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഒമ്പത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും അപ്രതീക്ഷിതമായി പിരിച്ചുവിട്ടിരുന്നു. അതേ സമയം 2012 ന്‍റെ അവസാനത്തിൽ പാർട്ടിയുടെ തലവനായി ചുമതലയേറ്റയുടൻ ഷി നടപ്പാക്കിയ ഔദ്യോഗിക പെരുമാറ്റത്തെക്കുറിച്ചുള്ള എട്ട് നിയമങ്ങളുടെ ലംഘനമാണ് കഴിഞ്ഞ വർഷത്തെ അച്ചടക്ക കേസുകളിൽ ഉൾപ്പെടുന്നതെന്നാണ് സിസിഡിഐ വിശദീകരിക്കുന്നത്.