തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഈ ബാലൻ വീട്ടിൽ നിന്ന് തനിക്ക് സമാനമായ അനുഭവങ്ങളുണ്ടാകുമ്പോഴൊക്കെയും തന്‍റെ പരാതി അറിയിക്കാൻ വീട്ടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഒരു കിലോമീറ്റർ ദൂരം നടന്ന് വരുമത്രേ.
അച്ഛനും അമ്മയ്ക്കും തന്നേക്കാൾ ഇഷ്ടം ചേട്ടനെയോ ചേച്ചിയെയോ അനിയനെയോ അനിയത്തിയെയോ ഒക്കെ ആണന്ന് കുട്ടികൾ പരാതി പറയുന്നത് പതിവാണ്. എന്നാൽ ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു പരാതിയുമായി ഒരു കൊച്ചുകുട്ടി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ചൈനയിലാണ് സംഭവം, അച്ഛൻ എല്ലാകാര്യങ്ങളിലും ചേച്ചിയുടെ പക്ഷം ചേരുന്നു എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഒരു പത്തു വയസ്സുകാരൻ. ഇതിൽ കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, എന്താണെന്നോ? ഇതേ പരാതിയുമായി ഈ ബാലൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നത് ഇത് എട്ടാം തവണയാണ്.
പെണ്‍കുട്ടിക്ക് മെസേജ് അയച്ചു; നടു റോഡിലുള്ള യുവാക്കളുടെ കൂട്ടത്തല്ല് ആഘോഷിച്ച് സോഷ്യല്‍ മീഡിയ !
കഴിഞ്ഞ ജനുവരി 28 നാണ് ഈ ബാലൻ ഒടുവിലായി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ താൻ അവഗണിക്കപ്പെടുകയാണന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പതിവുപോലെ ഇത്തവണയും അവൻ സ്റ്റേഷനിലെത്തിയത്. തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഈ ബാലൻ വീട്ടിൽ നിന്ന് തനിക്ക് സമാനമായ അനുഭവങ്ങളുണ്ടാകുമ്പോഴൊക്കെയും തന്‍റെ പരാതി അറിയിക്കാൻ വീട്ടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഒരു കിലോമീറ്റർ ദൂരം നടന്ന് വരുമത്രേ.
തന്‍റെ അച്ഛൻ തന്നെ തീരെ ശ്രദ്ധിക്കുന്നില്ലെന്നാണ് കുട്ടിയുടെ പരാതി. എന്നാൽ തന്നെക്കാൽ കൂടുതൽ സ്നേഹവും ശ്രദ്ധയും മൂത്ത സഹോദരിക്ക് അച്ഛൻ നൽകുന്നുണ്ടെന്നും അത് തന്നെ വിഷമിപ്പിക്കുന്നുവെന്നുമാണ് പത്ത് വയസുകാരന്‍ പറയുന്നത്. പരാതി പതിവായതോടെ ഇപ്പോൾ കുട്ടിയുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകായാണ് പൊലീസും. ഇതിന്‍റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കളുമായി പൊലീസ് സംസാരിച്ചതായി സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ മാതാപിതാക്കൾ തെറ്റ് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്, തങ്ങളുടെ ജോലി തിരക്ക് കാരണവും ആൺകുട്ടി ആയതിനാലും തങ്ങൾ അവന്‍റെ കാര്യത്തിൽ അത്ര ശ്രദ്ധ നല്‍കാറില്ലെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. അത് മകന് വലിയ വിഷമമാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞെന്നും ഇനിയിത് ആവർത്തിക്കില്ലന്നും മാതാപിതാക്കൾ പോലീസിനോട് സമ്മതിച്ചു.
ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !