തട്ടിപ്പോട് തട്ടിപ്പ്! ആയുസ്സ് വർദ്ധിപ്പിക്കാമെന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയെടുത്തത് 1.75 കോടി !

By Web Team  |  First Published Nov 30, 2023, 2:20 PM IST

പണ ചിലവുള്ള ചില പരിഹാര കർമ്മങ്ങൾ ചെയ്താൽ ആയുസ്സിന്‍റെ ദൈർഘ്യം വർദ്ധിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച സിദ്ധന്‍ ഇതിനായി 1.75 ലക്ഷം രൂപ യുവതിയോട് ആവശ്യപ്പെട്ടു. 



നുദിനം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പുതിയ പുതിയ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിൽ നിന്നും മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ആയുസ്സ് വർദ്ധിപ്പിച്ചു നൽകാമെന്ന മോഹന വാഗ്ദാനം നൽകിയാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. ഓൺലൈൻ ചാറ്റിന് പുറകിൽ മറഞ്ഞിരുന്ന തട്ടിപ്പ് വീരൻ ഇവരിൽ നിന്നും കൈകലാക്കിയത് 1.75 കോടി രൂപ. 30 കാരിയായ സിയോക്സിയ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ ചാറ്റിലൂടെ സിയോക്സിയയുടെ വിശ്വാസം നേടിയെടുത്ത ഒരു കപട സന്യാസിയായിരുന്നു തട്ടിപ്പിന് പിന്നിൽ. 31 വയസ്സ് വരെ മാത്രമേ സിയോക്സിയ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ പണ ചിലവുള്ള ചില പരിഹാര കർമ്മങ്ങൾ ചെയ്താൽ ആയുസ്സിന്‍റെ ദൈർഘ്യം വർദ്ധിപ്പിക്കാമെന്നും ഇയാൾ സിയോക്സിയോട് പറഞ്ഞു. തുടര്‍ന്ന് ഇതിനായി 1.75 ലക്ഷം രൂപ തട്ടിപ്പ് വീരൻ യുവതിയോട് ആവശ്യപ്പെട്ടു.

'ലവ് ഇൻഷുറൻസ്' പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവാവ് !

Latest Videos

താൻ മരിച്ചു പോയേക്കുമോയെന്ന ഭയത്താൽ കപട സന്യാസി പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ കയ്യിൽ നിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും വാങ്ങിയും ഓൺലൈൻ ലോണുകൾ വഴിയും സഹോദരി തന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു അപ്പാർട്ട്മെന്‍റ് പണയപ്പെടുത്തിയും ഒരുവിധത്തില്‍ പണം കണ്ടെത്തിയ അവര്‍, അത് അയാള്‍ക്ക് കൈമാറി. തനിക്ക് പണം നൽകിയതിനെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാൽ ഫലം ലഭിക്കില്ലെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളുടെ വിവരം ഒന്നും ലഭിക്കാതെയായി. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് സിയോക്സിയയ്ക്ക് മനസ്സിലാക്കിയത്. 

പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്; 62 -കാരനായ ഡോക്ടര്‍ പൗരനല്ലെന്ന് ഉദ്യോഗസ്ഥര്‍ !

അതോടെ ആകെ തളർന്നുപോയ സിയോക്സിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ അവളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന്‍റെ മറ്റൊരു കഥ കൂടി പുറത്തുവന്നു. യഥാർത്ഥത്തിൽ ഓൺലൈനിലൂടെ അവളോട് സംസാരിച്ച് കൊണ്ടിരുന്ന വ്യാജ സിദ്ധൻ അവളുടെ റൂംമേറ്റും അടുത്ത സുഹൃത്തുമായിരുന്ന ലു ആണെന്ന് പോലീസ് കണ്ടെത്തി. ലു തന്നെയായിരുന്നു ഓൺലൈൻ ചാറ്റ് ആപ്പിൽ വാംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ സന്യാസിയുടെ വിവരങ്ങൾ  സിയോക്സിയ്ക്ക് പരിചയപ്പെടുത്തിയതും. അറസ്റ്റിലായ ലൂവിനോട് സിയോക്സയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം മുഴുവൻ ഉടൻ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ശക്തമായ തിരയിൽ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡൽ; സിരകള്‍ മരവിപ്പിക്കുന്ന ഫോട്ടോഷൂട്ടിന്‍റെ വീഡിയോ !
 

click me!