രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍

By Web Team  |  First Published Apr 2, 2024, 10:07 AM IST

ഇസ്രായേലിലെ ഗെഷർ ബെനോട്ട് യാക്കോവ് പോലുള്ള പാലിയോലിത്തിക്ക് പുരാവസ്തു കേന്ദ്രങ്ങളില്‍ നടത്തിയ പഠനം ആന മാംസം അക്കാലത്തെ പ്രധാന മാംസം ആയിരുന്നെന്ന് തെളിയിക്കുന്നു. 



ജിപ്തില്‍ ബിസി 5,000 -ത്തോടെ തന്നെ മനുഷ്യര്‍ ആനകളെ വേട്ടയാടിയിരുന്നുവെന്ന് നൈല്‍ നദീകടത്തില്‍ നിന്നും കണ്ടെത്തിയ ശിലാ ലിഖിതങ്ങള്‍ തെളിവ് നല്‍കുന്നു. തീര്‍ത്തും പ്രാകൃതമായ ആയുധങ്ങളുമായി ഇത്രയും വലിയൊരു ജീവിയെ ഏങ്ങനെ മനുഷ്യന്‍ വേട്ടയാടി എന്നത് അജ്ഞാതമായിരുന്നു. അതിനും വളരെയേറെ മുമ്പ് തന്നെ ശിലായുഗത്തില്‍ തന്നെ മനുഷ്യന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളെ ഏങ്ങനെ വേട്ടയാടിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ. പുരാതന കല്ല്ക്കുഴികളുടെയും ആനകളുടെ കുടിയേറ്റ പാതകളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങൾ സൂചിപ്പിക്കുന്ന ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മെയർ ഫിങ്കലും പ്രൊഫസർ റാൻ ബർകായിയുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. 

ഒന്നര കോടി ടിപ്പ്, ആറ് കോടി വെയിറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്

Latest Videos

undefined

ഹോമോ ഇറക്റ്റസ് എന്ന പുരാതന മനുഷ്യര്‍ ഏകദേശം രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, പാലിയോലിത്തിക്ക് കാലഘട്ടത്തിൽ, തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി മറ്റ് ജീവികളെ വേട്ടയാടാന്‍ ആരംഭിച്ചു. ഇതിനായി കല്ലായുധങ്ങളെ ആയിരുന്നു പ്രധാനമായും അവര്‍ ആശ്രയിച്ചിരുന്നത്. വലിയൊരു കൂട്ടം മനുഷ്യരുടെ വിശപ്പ് ദിവസങ്ങളോളം മാറ്റാന്‍ ആനയുടെ വലിപ്പമുള്ള ശരീരത്തിന് കഴിഞ്ഞിരുന്നു എന്നതിനാല്‍ ആന വേട്ടയായിരുന്നു അക്കാലത്തെ പ്രധാന വേട്ടയെന്ന് ഗവേഷകര്‍ പറയുന്നു. ഇസ്രായേലിലെ ഗെഷർ ബെനോട്ട് യാക്കോവ് പോലുള്ള പാലിയോലിത്തിക്ക് പുരാവസ്തു കേന്ദ്രങ്ങളില്‍ നടത്തിയ പഠനം ആന മാംസം അക്കാലത്തെ പ്രധാന മാംസം ആയിരുന്നെന്ന് തെളിയിക്കുന്നു. ഇസ്രയേലിലെ പുരാതന കല്ല്ക്കുഴികള്‍ ക്രമരഹിതമല്ലെന്നും ആനകളുടെ കുടിയേറ്റ പാതകൾക്ക് സമീപം തന്ത്രപരമായി സ്ഥാപിക്കപ്പെട്ടവയാണെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു. 

13 മാത്രമാണോ നിർഭാഗ്യകരമായ സംഖ്യ? അല്ലെന്ന് വിമാനക്കമ്പനികൾ, മറ്റ് ദുശകുന സംഖ്യകളെ അറിയാം

പുരാതന മനുഷ്യർക്ക് മൂന്ന് കാര്യങ്ങൾ ആവശ്യമായിരുന്നു - വെള്ളം, ഭക്ഷണം, കല്ല്. സ്വാഭാവികമായും ഈ ക്വാറികൾ ജലസ്രോതസ്സുകൾക്കും ആനകളുടെ കുടിയേറ്റ പാതകൾക്കും സമീപമായിരുന്നു. ആനയ്ക്ക് ദിവസവും ധാരാളം വെള്ളം വേണമെന്നും (400 ലിറ്റര്‍) അതിനാല്‍ അവയുടെ സഞ്ചാരപാതകള്‍ ജലസ്രോതസുകളുമായി ചേര്‍ന്നാണെന്നും അക്കാലത്തെ മനുഷ്യര്‍ കണ്ടെത്തി. അവര്‍ ഇത്തരം ജലസ്രോതസുകളില്‍ കല്ല് ലഭ്യമായ സ്ഥലങ്ങളില്‍ തമ്പടിക്കുകയും ആനയെ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഇത്തരം കല്ല് കുഴികളില്‍ നിന്നും ധാരാളം കല്ലായുധങ്ങള്‍ എത്തിച്ച് വളരെ പെട്ടെന്ന് തന്നെ മാംസം വേര്‍പെടുത്തിയിരുന്നെന്നും ഗവേഷകര്‍ പറയുന്നു. ഇത് മദ്ധ്യേഷ്യയില്‍ മാത്രമല്ല.  യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ഉടനീളമുള്ള ആനകളുടെ കുടിയേറ്റ പാതകളുടെ സമീപത്തുള്ള പുരാതന കല്ല് കുഴികള്‍ക്ക് സമാനമായ പ്രത്യേകതകളുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ഒപ്പം നിരന്തരമായ വേട്ടയാടല്‍ കാരണം ശിലായുഗ കാലഘട്ടത്തിലെ ആനകള്‍ക്ക് വംശനാശം നേരിട്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍
 

click me!