കൊറോണ: മദ്യപിക്കുന്നവര്‍ക്കുള്ള 10 നിര്‍ദേശങ്ങള്‍ വൈറല്‍; ചിരിച്ച് തള്ളിക്കളയണ്ട

By Web Team  |  First Published Mar 10, 2020, 3:06 PM IST

ഒറ്റനോട്ടത്തില്‍ തമാശയാണെന്ന് തോന്നുമെങ്കിലും നിര്‍ദേശങ്ങളില്‍ അല്‍പം ശാസ്ത്രീയതയുണ്ട്. മാസ്ക് ധരിക്കുക, ബാറിലേക്ക് ഗ്ലാസ് കൊണ്ട് പോവുക, ലൗ സിപ് ഒഴിവാക്കുക, മദ്യപിച്ച് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നിങ്ങനെ പോവുന്നു നിര്‍ദേശങ്ങള്‍.


സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊറോണക്കാലത്ത് മദ്യപിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍. ഒറ്റനോട്ടത്തില്‍ തമാശയാണെന്ന് തോന്നുമെങ്കിലും നിര്‍ദേശങ്ങളില്‍ അല്‍പം ശാസ്ത്രീയതയുണ്ട്. മാസ്ക് ധരിക്കുക, ബാറിലേക്ക് ഗ്ലാസ് കൊണ്ട് പോവുക, ലൗ സിപ് ഒഴിവാക്കുക, മദ്യപിച്ച് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നിങ്ങനെ പോവുന്നു നിര്‍ദേശങ്ങള്‍.

കുടിയന്മാർക്കായി കൊറോണകാലത്ത് പത്ത് കല്പനകൾ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കുറിപ്പിന്‍റെ പൂര്‍ണരൂപം ഇതാണ്

Latest Videos

undefined

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ 'ലൗ സിപ്' ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.
 

click me!