കത്തിനൊപ്പം ഒരു ചിത്രവും ഈ കുട്ടി വരച്ചിട്ടുണ്ട്. ആകാശത്ത് മേഘങ്ങൾക്കിടയിൽ നിൽക്കുന്ന ഭർത്താവിനെ നോക്കി താഴെ നിൽക്കുന്ന അധ്യാപികയും..
തിരുവനന്തപുരം: അമേരിക്കയിലെ ഒരു അധ്യാപിക ട്വിറ്ററിൽ പങ്കുവച്ച ഒരു കത്താണ് ഇപ്പോൾ ഇന്റർനെറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്തിരിക്കുന്ന അധ്യാപികയ്ക്ക് ഒരു കുഞ്ഞ് വിദ്യാർത്ഥി എഴുതിയ കത്താണിത്. മനസ്സ് നിറച്ചുവെന്നാണ് അധ്യാപിക ഈ കത്ത് പങ്കുവച്ച് കുറിച്ചത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് സ്വദേശിയാണ് ഇവർ. മെലിസ മിൽനർ എന്ന അധ്യാപിക പങ്കുവച്ച ഈ കത്തിന് മറുപടിയായി സമാനമായ അനുഭവങ്ങളും ചിലർ പങ്കുവച്ചു.
പ്രിയപ്പെട്ട മിസിസ് മിൽനർ, നിങ്ങളുടെ നഷ്ടത്തിൽ അതീവദുഃഖമുണ്ട്. നിങ്ങൾക്ക് മിൽനറെ കാണാൻ കഴിയില്ലെങ്കിലും, നിങ്ങൾ ഇരുവർക്കുമടയിൽ ഹൃദയ ബന്ധമെന്ന അടുപ്പമുണ്ടെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ. എത്രയും പെട്ടന്ന് നിങ്ങൾ സുഖം പ്രാപിക്കുമെന്ന് കരുതുന്നു.
undefined
ഇതായിരുന്നു ആ കുഞ്ഞിന്റെ കത്ത്. കത്തിനൊപ്പം ഒരു ചിത്രവും ഈ കുട്ടി വരച്ചിട്ടുണ്ട്. ആകാശത്ത് മേഘങ്ങൾക്കിടയിൽ നിൽക്കുന്ന ഭർത്താവിനെ നോക്കി താഴെ നിൽക്കുന്ന അധ്യാപികയും ഇരുവരെയും ബന്ധിക്കുന്ന വരയുമായണ് ആ ചിത്രം.
As I grieve the sudden death of my husband, my students warm my heart. pic.twitter.com/v1SUmw4m5l
— Melissa Milner (@melissabmilner)കുട്ടികൾ വിസ്മയമാണെന്നാണ് ഈ ട്വീറ്റിനോട് ചിലർ പ്രതികരിച്ചത്. ചിചർ തങ്ങളുടെ അനുഭവവവും കമന്റായും റീട്വീറ്റായും പങ്കുവച്ചു. തന്റെ മുത്തശ്ശി മരിച്ചപ്പോൾ വിദ്യാർത്ഥിയായിരുന്ന, അച്ഛൻ മരിച്ചുപോയ ഒരു കുഞ്ഞ് മരത്തിന് മുകളിൽ കയറി നിന്ന് ആകാശത്തേക്ക് നോക്കി വളുടെ അച്ഛനോട് തന്റെ മുത്തശ്ശിയെ നോക്കണേ എന്ന് ആവശ്യപ്പെട്ട അനുഭവം അധ്യാപികയായ ഒരാൾ പങ്കുവച്ചു.
My grandmother died my first year teaching, and a little girl who had lost her dad climbed a tree as high as she could so she could be close to the sky and tell her dad to lookout for my grandma. Children are magic.
— em ✨🌈🌿 (@emilyna95)