Feb 28, 2019, 3:30 PM IST
ഫെബ്രുവരി ഏഴിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെറാപ്പിക്ക് പോകുമ്പോഴാണ് രണ്ടു വയസ്സുകാരി നിയമോളുടെ ഹിയറിങ് എയ്ഡ് കാണാതാകുന്നത്. ഹിയറിങ് എയ്ഡ് കാണാതായതോടെ കേൾവി നഷ്ടപ്പെട്ട നിയമോൾക്ക് പുതിയ ഹിയറിങ് എയ്ഡ് നൽകിയത് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ്. ഇപ്പോൾ അവൾക്ക് എല്ലാം കേൾക്കാം. അമ്മയുടെ താരാട്ടും അച്ഛന്റെ കൊഞ്ചിക്കലുമെല്ലാം... ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ സ്പെഷ്യൽ വീഡിയോ കാണാം.