Mar 11, 2019, 7:11 PM IST
സാമൂഹിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിനെതിരെ ബിജെപി രംഗത്തെത്തി. ശബരിമല വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്് അവകാശമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.