സഞ്ജുവിന് ആര്‍പ്പുവിളിച്ച് മലയാളികള്‍; പുഞ്ചിരിയോടെ അവരെ വിലക്കി സഞ്ജു, ചിരിച്ചുകൊണ്ട് വിരാട്, വീഡിയോ

Jan 25, 2020, 8:16 AM IST

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഓക്ലന്‍ഡില്‍ നടക്കുന്നതിനിടെ മലയാളി താരം സഞ്ജു സാസണുവേണ്ടി ആര്‍പ്പുവിളിച്ച് മലയാളികള്‍.  ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് അരികിലൂടെ നടന്ന് ഡഗ് ഔട്ടിലേക്ക് എത്തിയ സഞ്ജുവിനെ സ്റ്റേഡിയത്തിലിരുന്ന് കാണികള്‍ ഉറക്കെ വിളിച്ചു, സഞ്ജു...സഞ്ജു.. സഞ്ജു ഞങ്ങളുടെ മുത്താണ് എന്നും ആരാധകര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ട് ബാറ്റിംഗിന് തയാറായി ക്യാപ്റ്റന്‍ വിരാട് കോലിയും സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. കാണികളെ ഒരു ചെറു ചിരിയോടെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു അവരെ വിലക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.