യുഎഇ എക്‌സ്‌ചേഞ്ച് നഷ്ടപ്പെട്ട കഥ മലയാളി വ്യവസായി തുറന്നു പറയുന്നു

May 6, 2020, 8:20 PM IST

യുഎഇ എക്‌സ്‌ചേഞ്ച് ഉടമയായ ബി ആര്‍ ഷെട്ടിക്ക് 50,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ, 1980കളുടെ തുടക്കത്തില്‍ ഷെട്ടി തന്നെ വഞ്ചിച്ച് യുഎഇ എക്‌സ്‌ചേഞ്ച് തട്ടിയെടുത്തു എന്ന വാദവുമായി മലയാളി വ്യവസായി ഡാനിയേല്‍ വര്‍ഗീസ് രംഗത്ത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ മാവേലിക്കര സ്വദേശി.