vuukle one pixel image

Accident : കര്‍ണാടകയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; എട്ട് പേര്‍ മരിച്ചു

Web Team  | Updated: Mar 19, 2022, 1:52 PM IST

കർണാടകയിലെ തുംകുരുവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അമിതമായി ആളെ കയറ്റി കൊണ്ട് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 80 ഓളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുംകുരുവിലെ ഒരു വളവിൽ വച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.