Sep 9, 2020, 8:59 PM IST
ഇത്രയും കാലവും ആരോപണങ്ങളുണ്ടായിട്ടും ചരിത്രത്തിലാദ്യമായാണ് സിപിഎം സെക്രട്ടറിയുടെ മകന് ചോദ്യം ചെയ്യലിന് വിധേയനാകുന്നതെന്നും യുഡിഎഫും കോടിയേരിക്ക് കൂട്ടുനിന്നിട്ടുണ്ടെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വരമ്പത്ത് കൂലി കൊടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന കോടിയേരി ബാലകൃഷ്ണന് മക്കളെ ഇക്കാര്യങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ടോ എന്നും മക്കളെ പഠിപ്പിച്ചത് എന്തു കമ്മ്യൂണിസമാണെന്ന് പാര്‍ട്ടിയംഗങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കണമെന്നും സന്ദീപ് ന്യൂസ് അവറില്‍ പറഞ്ഞു.