Sep 2, 2020, 10:33 PM IST
ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക മുഖമായി നില്‍ക്കുന്ന സംവിധായകന്റെ സിനിമയില്‍ പരസ്യമായി കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹനം നല്‍കിയിട്ടും അതിനെതിരെ ആരും മിണ്ടിയില്ലല്ലോ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുന്നുവെന്നും സന്ദീപ് ആരോപിച്ചു. എന്നാല്‍ സിനിമാരംഗത്തുള്ളവരെ മുഴുവന്‍ സാമാന്യവത്കരിച്ച് സംസാരിക്കരുതെന്ന് സംവിധായകന്‍ എം എ നിഷാദ് മറുപടി പറഞ്ഞു.