Jun 14, 2020, 10:14 PM IST
കൊവിഡ് പോസിറ്റിവ് ആകുന്നവർക്കായി പ്രത്യേക വിമാനം എന്ന ആശയം പ്രായോഗികമല്ലെന്നും രോഗബാധിതർ യാത്ര ചെയ്യാൻ ഒരു സർക്കാരും സമ്മതിക്കാൻ ഇടയില്ലെന്നും കേരള സമാജം ബഹറിൻ പ്രതിനിധി രാധാകൃഷ്ണ പിള്ള. ബഹറിനിൽ കൊവിഡ് ബാധിതരായ 40% പേരും മലയാളികളാണെന്നും ഇവിടത്തെ മെഡിക്കൽ ബജറ്റിന്റെ വലിയൊരു ശതമാനം മലയാളികൾക്കായാണ് ചെലവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.