Jul 23, 2020, 8:43 PM IST
ശിവശങ്കറിന് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന സൂചനകള്‍ എന്‍ഐഎക്ക് ലഭിച്ചുവെന്ന തരത്തിലാണ് നിലവില്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് പി കെ ഫിറോസ്. രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍ഐഎ മണിക്കൂറോളം ചോദ്യം ചെയ്തിട്ടും അന്വേഷണം നടക്കട്ടെയെന്ന് എന്ത് ലാഘവത്തോടെയാണ് മുഖ്യമന്ത്രി പറയുന്നത്. രാജി വെയ്ക്കണമെന്നും രാഷ്ട്രീയ ക്വാറന്റീനില്‍ പോകാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി കെ ഫിറോസ് ന്യൂസ് അവറില്‍ പറഞ്ഞു.