Sep 14, 2020, 8:45 PM IST
മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ന്യായീകരണം അത്ഭുതപ്പെടുത്തുന്നതും പരിഹാസ്യവുമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെ മാത്രം പ്രതികരിക്കാന്‍ ജലീലിനെ മന്ത്രിയാക്കിയത് സുക്കര്ബര്ഗല്ലെന്നും കരം കൊടുക്കുന്നവരോടാണ് അദ്ദേഹത്തിന് ബാധ്യതയെന്നും വിഷ്ണുനാഥ് ന്യൂസ് അവറില്‍ പറഞ്ഞു.