'സ്വപ്നയുടെ നിയമനത്തെക്കാൾ ഗൗരവമായ പ്രശ്നമാണ് അരുൺ ബാലചന്ദ്രന്റെ നിയമനം';വിമർശനവുമായി എൻകെ പ്രേമചന്ദ്രൻ

Jul 19, 2020, 9:28 PM IST

 മുഖ്യമന്ത്രിയുടെ ഫെലോ ആയി നിയമിക്കപ്പെടുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പ്രവർത്തിക്കുക എന്നും ടെക്‌നോപാർക്കിലാണ് അവർ ജോലി ചെയ്യുന്നതെന്ന സിപിഎം നേതാക്കളുടെ വാദം അടിസ്ഥാന രഹിതമാണെന്നും ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഫെലോ ആയി പ്രവർത്തിച്ചിരുന്ന അരുൺ ബാലചന്ദ്രനെ ഹൈപവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ പ്രതിനിധിയാക്കി ഉയർത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.