'ശിവശങ്കറിന്റെ അറസ്റ്റ് എത്രത്തോളം വൈകുന്നോ അത്രത്തോളം ഈ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്'

Oct 23, 2020, 9:07 PM IST

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് അധികാരം ദുരുപയോഗം ചെയ്ത് ശിവശങ്കർ നടത്തിയ ഇടപാടുകൾ പുറത്തുവരുമ്പോൾ അക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാനുള്ള ഉത്തരവാദിത്തം സിപിഎം പ്രതിനിധികൾക്കുണ്ടെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. ശിവശങ്കറിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നു എന്നതുതന്നെ ഈ കേസ് അട്ടിമറിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.