'ഇത് സോളാറിനോട് ഉപമിക്കാൻ പറ്റുന്ന കേസല്ല, അതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതും ഗൗരവതരവുമായ ഒന്നാണ്'

Oct 11, 2020, 9:21 PM IST

സോളാർ വിഷയം വന്നപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് 'ഇനിയെങ്കിലും മുഖ്യമന്ത്രി രാജി വയ്ക്കണം' എന്നായിരുന്നുവെന്നും ഇപ്പോൾ അതിനേക്കാൾ ഗൗരവമായ സാഹചര്യത്തിൽ ഈ വാക്കുകൾ  പിണറായി വിജയനും ബാധകമാണെന്നും അദ്ദേഹം ഉടൻ  രാജി വയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും കോൺഗ്രസ്  നേതാവ് ജോസഫ് വാഴയ്ക്കൻ. നന്നായി ചീത്ത വിളിക്കാനറിയുന്ന നമ്മുടെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കൂടെ നിന്ന് ചതിച്ച ശിവശങ്കറിനെ ഇതുവരെ ഒരു ചീത്ത പോലും വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.