Aug 19, 2020, 8:51 PM IST
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ഉത്തരവ് കാണേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ്. കള്ളുഷാപ്പിലിരുന്ന് പാല് കുടിക്കുന്ന പോലെയാണ് സംസ്ഥാനത്തെ കാര്യങ്ങളെന്നും ഇടനിലക്കാരുടെ ഇടത്താവളമായി സെക്രട്ടേറിയറ്റ് മാറിയിരിക്കുന്നതായും ആനന്ദബോസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.