Nov 18, 2021, 10:22 PM IST
വിശ്വാസവും വിശ്വസ്തതയുമാണ് രണ്ട് തുലാസിലായി നിൽക്കുന്നത്. ശബരിമലയിൽ മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ സന്നിഹിതനായിരുന്നു പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. നട തുറന്നപ്പോൾ അദ്ദേഹം തൊഴുതില്ല, തീർഥം കയ്യിൽ വാങ്ങിയെങ്കിലും കുടിച്ചില്ല. വിശ്വാസികളുടെ വികാരം മന്ത്രി വൃണപ്പെടുത്തിയെന്ന് , താത്പര്യമില്ലെങ്കിൽ അങ്ങോട്ടേക്ക് പോകേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. രാഷ്ട്രീയത്തിലും , ഭരണകർത്താവെന്ന നിലയിലുമുളള തന്റെവിശ്വസ്തതയാണ്, അല്ലാതെ തന്റെ വിശ്വാസമല്ല പരിഗണിക്കേണ്ടതെന്ന് മന്ത്രി രാധാകൃഷ്ണനും പറയുന്നു. ന്യൂസ് അവർ പരിശോധിക്കുന്നു, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേ പോലെ ഇടമുളള നമ്മുടെ മതേതര രാജ്യത്തിൽ വിശ്വാസമാണോ വിശ്വസ്തതയാണോ പ്രധാനം.