Oct 6, 2020, 9:31 PM IST
പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ ആദ്യ ദിവസം തന്നെ താൻ പീഡനത്തിനിരയായി എന്ന് പൊലീസിനോട് പെൺകുട്ടി പറഞ്ഞിട്ടുണ്ടെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പ്രചരിക്കുന്നുണ്ടെന്നും സിപിഐ നേതാവ് ആനി രാജ. പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ കഴിഞ്ഞ ആറ് മാസക്കാലമായി ഒരു ചെറുപ്പക്കാരൻ അവളെ നിരന്തരം പീഡിപ്പിക്കുന്നതിനെ പറ്റിയും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ആനി രാജ പറയുന്നു.