Nov 11, 2020, 10:01 PM IST
എന്തൊക്കെ സര്‍ക്കാര്‍ വിവരങ്ങളാണ് സ്വപ്‌നയ്ക്ക് കൈമാറിയത് എന്ന് പറയാന്‍ ഇഡി ബാധ്യസ്ഥരല്ലേ എന്ന് സിപിഎം നേതാവ് എ സമ്പത്ത്. ബോധപൂര്‍വ്വം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നു. ഇഡിയുടെ വരവ് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണോ എന്നും എന്‍ഐയുടെ അന്വേഷണം അട്ടിമറിക്കുന്നതിന് ബോധപൂര്‍വ്വം ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടോയെന്ന് പരിശോധിക്കപ്പെടണ്ടേ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.