Mar 12, 2022, 3:35 PM IST
വർക്കലയിൽ തീപിടുത്തത്തിൽ മരിച്ച അഞ്ചംഗ കുടുംബത്തിന്റെ സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. അഭിരാമിയുടെയും, എട്ട് മാസം പ്രായമുള്ള മകൻ റയാനെയും ഒരുമിച്ചാണ് അടക്കം ചെയ്തത്. പ്രതാപന്റെ മകൻ രാഹുലിന്റെ വീട്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് അന്ത്യമോപചാരം അർപ്പിക്കാനെത്തിയത്. തീപിടുത്തം നടന്ന വീടിന്റെ സമീപത്താണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു ഇവരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.