Mar 12, 2022, 1:59 PM IST
കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊന്ന കേസിൽ അമ്മുമ്മ സിപ്സി അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമ്പാനൂരിലെ ലോഡ്ജിൽ ഇവർ വേഷം മാറി കഴിയുകയായിരുന്നു. ഇന്ന് രാവിലെ ബീമാപള്ളിയിലേക്ക് പോയ ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമം 77 വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇവർ പൂന്തുറ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് വീഴ്ച വരുത്തിയതിന് നേരത്തെ ബാലനീതി വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു.