Mar 15, 2022, 4:41 PM IST
നമ്മൾ എന്ത് തെറ്റ് ചെയ്തുവെന്ന് നമുക്കറിയാനുള്ള അവകാശം സ്ഥാപിക്കപ്പെടുകയാണ് ഇന്നത്തെ സുപ്രീം കോടതി വിധിയിലൂടെയെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാന വിധികളിലൊന്നാണിത്. ചാനലിനെ വിലക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ച ഫയലുകളിൽ എന്താണ് ഉള്ളതെന്ന് അറിയാനും,അതിനനുസരിച്ച് നിയമപരമായി നീങ്ങാനും മീഡിയ വണ്ണിന് അവകാശമുണ്ടെന്നാണ് ഇന്നത്തെ കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.