Mar 14, 2022, 2:00 PM IST
സിൽവർ ലൈനിന്റെ പേരിൽ സ്ത്രീകളെയടക്കം മർദ്ദിച്ച് കേരള പൊലീസ് ആറാടുകയാണെന്ന് നിയമസഭയിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ. കുഞ്ഞുങ്ങളുടെ ഭയപ്പെട്ടുള്ള നിലവിളികളാണ് കെ റെയിലിന്റെ ഏറ്റവും വലിയ സാമൂഹികാഘാതം. കെ റെയിലിന്റെ പേരിൽ സ്ത്രീകളെന്നോ, കുട്ടികളെന്നോ, പ്രായമുള്ളവരെന്നോ പരിഗണിക്കാതെ മർദിക്കുകയും, വലിച്ചിഴയ്ക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ റെയിലിനും,കെ ഫോണിനും പിന്നാലെ കെ ഗുണ്ടായിസമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. ജനങ്ങളുടെ കണ്ണീരിനിടയിൽ എന്തിനാണ് മഞ്ഞക്കുറ്റി സ്‌ഥാപിക്കുന്നതെന്നും വിഷ്ണുനാഥ് ചോദിച്ചു.