Mar 15, 2022, 2:17 PM IST
ബിജെപിയിൽ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് പാർട്ടികളിലെ കുടുംബാധിപത്യവും എതിർക്കണം. പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. ആർക്കെങ്കിലും സീറ്റ് കിട്ടാതെ പോയാൽ അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുത്ത് കൊള്ളാം എന്നും മോദി പറഞ്ഞു.