Hijab Row Verdict : രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയ നടപടി; കോടതി ഉത്തരവ് സര്‍ക്കാരിന് ആശ്വാസം

Mar 15, 2022, 12:37 PM IST

ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിലെ കോളേജുകളിൽ തുടങ്ങിയ എതിർപ്പ് അതിവേഗമാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴി വച്ചത്. ക്യാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സ്‌കൂളുകൾക്ക് മുൻപിൽ കല്ലേറ് വരെ ഉണ്ടായി. ഇങ്ങനെ പ്രതിഷേധം ശക്തി പ്രാപിച്ചെങ്കിലും  ഉത്തരവ് പിൻവലിക്കാൻ കർണാടക സർക്കാർ തയ്യാറായിരുന്നില്ല. നിയമസഭയിലെ കോൺഗ്രസിന്റെ രാപ്പകൽ പ്രതിഷേധം പോലും സർക്കാർ വിലയ്‌ക്കെടുത്തില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വന്നിരിക്കുന്ന ഹൈക്കോടതി ഉത്തരവ് സർക്കാരിന് ആശ്വാസമായിരിക്കുകയാണ്.