Mar 14, 2022, 3:06 PM IST
തല്ലിച്ചതച്ച് കെ റെയിൽ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണെന്ന് എം.കെ മുനീർ എം.എൽ.എ. കെ റെയിലിനെതിരായ സമരത്തിൽ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണ്. പലയിടത്തും പൊലീസ് അടിക്കുന്നത് സിപിഎം പ്രവർത്തകരെയാണ്. സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാൻ കേരളം സിപിഎമ്മിന്റെ ഗ്രാമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന സമൂഹമല്ല കേരളത്തിലുള്ളത്. ഡിപിആർ പുറത്തുവരുന്നതിന് മുമ്പ് മഞ്ഞക്കല്ലിടാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.