Mar 12, 2022, 10:09 AM IST
യുക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ബൈഡന് പറഞ്ഞു. അതേസമയം, യുക്രൈനില്‍ റഷ്യക്കെതിരായി ഒരു യുദ്ധത്തിലും അമേരിക്ക ഏർപ്പെടില്ലെന്നും ബൈഡൻ വ്യക്തമാക്കി.