Mar 23, 2022, 8:22 PM IST
കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിനേയും, കോൺഗ്രസിനെയും വിമർശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ഇപ്പോൾ സുധാകരന്റെ കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിനാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവും ആഹ്വാനം ചെയ്യുന്നത്. എങ്ങോട്ടാണ്, ഇവര്‍ നാടിനെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്നും കെ.കെ ശിവരാമന് ചോദിച്ചു.