Mar 10, 2022, 7:25 PM IST
ആധികാരിക വിജയമാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടി (Aam Aadmi Party) സ്വന്തമാക്കിയത്. എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് എഎപി വിജയം കൊയ്തത്. പ്രമുഖ നേതാക്കളെ പരാജയപ്പെടുത്താൻ സാധാരണക്കാരായ എഎപി സ്ഥാനാർത്ഥികൾക്കായി. മത-സാമുദായിക ഘടകങ്ങൾ പരിഗണിക്കാതെയാണ് പഞ്ചാബിലെ ജനങ്ങൾ ഇത്തവണ വോട്ട് രേഖപ്പെടുത്തിയതെന്ന് ഈ ഫലങ്ങളിൽ നിന്ന് വ്യക്തമാണ്. അരവിന്ദ് കെജ്രിവാൾ എന്ന ദേശീയ നേതാവിൻറെ ഉദയം കൂടിയാണ് പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിഞ്ഞു നിൽക്കുന്നത്.