Feb 23, 2022, 11:19 AM IST
എന്തിനും ഏതിനും ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ, ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമൊരുക്കി കൊടുത്ത ഗീത, 13 കൊല്ലമായി ഒപ്പമുണ്ടായിരുന്ന മേയ്ക്കപ്പ് അസിസ്റ്റന്റ് പ്രേമ.. വടക്കാഞ്ചേരിയിലെ ഉറ്റവർ കെപിഎസി ലളിതയെ ഓർമ്മിക്കുന്നു..
തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ച് ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. വൈകിട്ട വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.