Nandi Hills : കൂമ്പാച്ചി മോഡൽ കുടുങ്ങൽ നന്ദി ഹിൽസിലും

Feb 21, 2022, 2:21 PM IST

പാലക്കാട് കൂമ്പാച്ചി മലയിൽ ബാബു (Babu) കുടുങ്ങിയതിന് സമാനമായി കർണാടകയിലെ നന്ദി ഹിൽസിൽ (Nandi Hills) കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിക്കുകയായിരുന്നു. 

വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്.

ചിക്കബല്ലാപൂർ പൊലീസും വ്യാമസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്. 

മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കരസേനയാണ് രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാബു ആശുപത്രി വിട്ടിരുന്നു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കിൽ പ്രതികൂല സാഹചര്യത്തിൽ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. 

നേരത്തെ, ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. 75 ലക്ഷം രൂപയോളമായിരുന്നു ബാബുവിനെ രക്ഷിക്കാൻ ചെലവായത്.