Oct 29, 2020, 9:20 AM IST
സ്വര്‍ണം വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചെന്ന് ജൂലൈയില്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അന്ന് തെളിവ് എവിടെയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഇപ്പോള്‍ മൊഴി പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഈ കേസിലുള്ള പങ്കെന്താണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.