Robbery Attempt : കാട്ടാക്കടയില്‍ മാല മോഷണ ശ്രമത്തിനിടെ ഗര്‍ഭിണിക്ക് പരിക്ക്

Mar 12, 2022, 10:18 AM IST

കാട്ടാക്കടയിൽ (Kattakkada) മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതികയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പൂവച്ചൽ സ്വദേശി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യോതികയും പിതാവ് ഗോപകുമാറും  ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം നടന്നത്. മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. കാലിനും,കഴുത്തിനും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.