Kerala Covid : സംസ്ഥാനത്ത് 922 പേര്‍ക്ക് കൂടി കൊവിഡ്

Mar 17, 2022, 7:38 PM IST

കേരളത്തില്‍ 922 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,138 ആയി.