ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും,ഇസിജിയില്‍ വ്യതിയാനം; കസ്റ്റംസ് സംഘം രാവിലെ ആശുപത്രിയിലെത്തും

Oct 17, 2020, 8:43 AM IST

തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.