K-Rail Protest : കല്ലായിയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു, വീണ്ടും പ്രതിഷേധം

Mar 21, 2022, 5:41 PM IST

കെ റെയിലിനെതിരെ വൻ പ്രതിഷേധമാണ് ഇന്ന് കല്ലായിയിൽ നടന്നത്. ഉച്ചയ്ക്ക് ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് കല്ലിട്ടത്. മുന്നറിയിപ്പൊന്നും നൽകാതെയാണ് കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയത്. വിവരം അറിഞ്ഞെത്തിയ പ്രതിഷേധക്കാർ കല്ല് പിഴുതുമാറ്റി. റവന്യു ഭൂമിയിൽ രാവിലെ സ്‌ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റിയിരുന്നു. കെ റെയിൽ ഉദ്യോഗസ്‌ഥരും പൊലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകൾ സ്‌ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാരും നാട്ടുകാരും.