താഹ ഫസലിന് വീട് വയ്ക്കാൻ അഞ്ച് ലക്ഷം നൽകി കെപിസിസി
Oct 28, 2020, 2:31 PM IST
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ കെപിസിസി അഞ്ച് ലക്ഷം രൂപ നൽകി. കോഴിക്കോട് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ താഹയുടെ മാതാപിതാക്കൾക്ക് തുക കൈമാറി.