Jun 4, 2020, 6:41 PM IST
കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം വരുന്നതിനനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മതമേധാവികളുമായും പ്രതിനിധികളുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണനിലയില്‍ ആരാധനാലയങ്ങള്‍ തുറന്നാല്‍ രോഗവ്യാപനം കൂടുമെന്ന സര്‍ക്കാര്‍ നിലപാടിനോട് മതപ്രതിനിധികള്‍ യോജിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.