അധികൃതര്‍ ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹാരിസിന്റെ കുടുംബം

Oct 21, 2020, 8:27 AM IST

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍, മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത്. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കല്‍ കോളേജിന്റെ വാദമാണ് തള്ളിയത്.