Oct 15, 2020, 11:57 AM IST
ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് ജോസ് കെ മാണി. സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വരാനിരിക്കുന്ന തദ്ദേശസ്വയ ഭരണതെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങളില്‍ ഇടത് മുന്നണിയുമായി രണ്ട് ദിവസത്തിനുള്ളില്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.