Jun 8, 2020, 11:48 AM IST
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടില്‍ മതിയെന്നും സര്‍ക്കാര്‍ ക്വാറന്റീന്‍ പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ പ്രതീക്ഷിച്ചതിന് മുകളില്‍ പോയിട്ടില്ല. സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ സൗകര്യമൊരുക്കും. രോഗികളുടെ എണ്ണത്തിലെ വര്‍ധന പ്രതീക്ഷിച്ചതാണെന്നും മന്ത്രി പറഞ്ഞു.