Jun 20, 2020, 9:00 AM IST
സംസ്ഥാനത്തെ ആന്റിബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്തി. രോഗം ഭേദമായവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഒരു ചികിത്സയും എടുത്തിട്ടില്ലെന്നാണ് നിഗമനം. സീറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹവ്യാപനം നടന്നിരിക്കാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.