Jun 20, 2020, 8:44 AM IST
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ച പതിനാലുകാരന്റെയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം കണ്ടെത്താത്ത രോഗികളുടെ സമ്പര്‍ക്ക പട്ടിക വലുതായതുകൊണ്ടാണ് നഗരം അടച്ചിടേണ്ടി വന്നതെന്ന് കണ്ണൂര്‍ കളക്ടര്‍
ടി വി സുഭാഷ്. രോഗം ബാധിച്ചവര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാത്തത് വെല്ലുവിളിയാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.