script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

Child Brutally Injured : മാറി നിൽക്കുന്നത് പൊലീസിന് ഭയന്ന്, താൻ നിരപരാധിയെന്ന് ആന്റണി റ്റിജിൻ

Feb 23, 2022, 12:16 PM IST

കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിയെ (thrikkakkara child)ക്രൂരമായി മര്‍ദിച്ചത് ആരെന്ന കാര്യത്തില്‍ ദുരൂഹത തുടരവേ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍(antony tijin) ഒളിവില്‍ പോയി. ഇന്നലെ പകല്‍ മുഴുവൻ പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏറ്റവും ഒടുവിൽ മുത്തങ്ങയിലാണ് ടവർ ലൊക്കേഷൻ കണ്ടത്. ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുഞ്ഞിന്‍റെ അഛന് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു

. ഈ പിഞ്ചു ശരീരത്തെ ആരാണ് ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന് ചോദ്യത്തിന് ഇപ്പോഴും പൊലീസിന് ഉത്തരമായിട്ടില്ല. വീണു പരിക്കേറ്റതാണെന്ന മൊഴിയിൽ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇവർക്കൊപ്പം താമസിച്ചരുന്ന ആന്റണി ടിജോയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ കഥ മാറി. ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അഛന്‍ രംഗത്തെത്തി. ആൻറണിയുടെ സംശയസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയോളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെഇന്നലെ പകല്‍ മുഴവന്‍ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ല.

ചില സമയങ്ങളില് മാത്രമാണ് മൊബൈൽ ഫോണ്‍ സജീവമായിരുന്നത്. തൃക്കാക്കര സ്റ്റേഷനില്‍ ചോദ്യം ചെയ്യാന് എത്തണമെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചെങ്കിലും അതിനും മറുപടി യില്ലായിരുന്നു. ഇതോടെയാണ് ഇയാളെ ഒളിവില്‍ പോയെന്ന് പൊലീസിന് മനസ്സിലായത്.ഈ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ഇയാളുടെ ബന്ധുക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ ഫ്ലാറ്റില് ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് 

ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണഅ. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാ​ഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാ​ഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു.  

സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ഇവർക്കൊപ്പം താമസിക്കുന്ന ആന്‍റണി ടിജിന്‍ കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്.കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു .സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി

കൃത്യം ഒരു മാസം മുമ്പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം ഫ്ലാറ്റ് വാടകക്ക് എടുക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയതെന്ന് ഫ്ലാറ്റ് ഉടമ അബ്ദുറഹ്മാന്‍ പറഞ്ഞു,ഭാര്യ ,ഭാര്യ സഹോദരി, മക്കൾ ,അമ്മൂമ്മ എന്നിവര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു. പക്ഷെ പിന്നീട് ഇയാളെ കുറിച്ച് പല സംശയങ്ങളും ഉയ‍ർന്നെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞു

സമീപത്തെ ഫ്ലാറ്റിലുള്ളവരുമായി ഒരു ബന്ധവും ഇവർക്കുണ്ടായിരുന്നില്ല. സ്ത്രീകൾ ആരും ഫ്ലാറ്റിന് വെളിയിൽ ഇറങ്ങാറില്ലായിരന്നു. സഹോദരിയുടെ മകന്‍ മാത്രം മറ്റു കുട്ടികളുമായി കളിക്കാനെത്തും. അമേരിക്കയില്‍ നിന്നാണ് കാക്കാനാട്ടെക്ക് എത്തിയതെന്നാണ് മകൻ മറ്റുകുട്ടികളോട് പറഞ്ഞിരുന്നത്.

 

രണ്ടരവയസ്സുകാരിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ച ഞായറാഴ്ച വൈകിട്ട് മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്ലാറ്റില്‍ നടന്നതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.വൈകിട്ട് ആറരയോടെ ആൻറണി ബൈക്കില് പുറത്ത് പോകുന്നു. പിന്നീട് ഒരു പാക്കറ്റുമായി തിരികെയത്തുന്നു

അൽപസമയത്തിന് ശേഷം ആന്റണിയും മകനും കാറിൽ പുറത്തേക്ക്. പിന്നീട് എട്ടരയോടെ കുഞ്ഞിനെയും കൈകളിലേന്തി അമ്മയും അമ്മൂമ്മയും പുറത്തേക്ക്.കുഞ്ഞിന്‍റെ നെറ്റിയില്‍ ബാന്‍ഡേജ് പോലെ കാണാം.താഴെ എത്തുമ്പോഴേക്കും കാറുമായി ആന്‍റണി എത്തുന്നു.

പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് കോലഞ്ചേരി മെഡിക്ല് മിഷന്‍ ആശുപ്രതിയിലേക്കുമാണ് ഇവര്‍ കുഞ്ഞുമായി പോയത്. കോലഞ്ചേരി മെഡിക്കൽ മിഷനിലെത്തുന്നത് രാത്രി 11ന്. പിന്നീട് ആന്‍റണി ,അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഫ്ലാറ്റിൽ തിരിച്ചെത്തുന്നത് പുലര്‍ച്ചെ രണ്ട് മണിക്ക്. ഇരുപത് മിനുട്ടിനുള്ളിൽ സാധനങ്ങള്‍ പാക്ക് ചെയ്ത് ഇവർ പുറത്തിറങ്ങുന്നതാണ് പിന്നീട് കാണുന്നത്.

സംഭമറിഞ്ഞ് ഫ്ലാറ്റ് ഉടമ ബന്ധപ്പെട്ടപ്പോള്‍ താന്‍ ആശുപത്രയിലുണ്ടെന്നാണ് ആന്റണി പ്രതികരിച്ചത്. പക്ഷെ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. കുറെ നാളായി ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സഹോദരിമാര്‍. മൂത്ത സഹോദരിയുടെ പങ്കാളിയാണ് ആന്‍റണിയെന്നും പൊലീസ് പറയുന്നു. മുമ്പ് പള്ളിക്കര എന്ന സ്ഥലത്താണ് ഇവർ വാടകക്ക് കഴിഞ്ഞിരുന്നത്. അന്ന് ഫ്ലാറ്റു ഉടമയുമായി ഉടക്കിയ ശേഷമാണ് കാക്കാനാട് എത്തുന്നത്.

അതേസമയം എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ്  ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും. കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.

കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും സംഭവമുണ്ടായ ശേഷം വീട് വിട്ട സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.